• May 20, 2023

Chembakavallikalil (From "Oru Marubhoomi Kadha") M.G. Sreekumar, Shweta Mohan Song Download

Chembakavallikalil (From "Oru Marubhoomi Kadha") M.G. Sreekumar, Shweta Mohan Malayalam Song Sung By M.G. Sreekumar And Released On 21st May 2020 Under Manorama Music, Music Given By M.G. Sreekumar, Lyrics Penned By Rajeev Alunkal, The Features Star Cast Of Song Such As Mohanlal, Bhavana, 04:17 Is Total Duration Time Of "M.G. Sreekumar, Shweta Mohan" – Chembakavallikalil (From "Oru Marubhoomi Kadha") Song, Chembakavallikalil (From "Oru Marubhoomi Kadha") song download Mp3

AlbumUyarangalil Lalettan
SingersM.G. Sreekumar,Shweta Mohan
LyricistRajeev Alunkal
Star CastMohanlal,Bhavana
Music ByM.G. Sreekumar
LabelManorama Music
Released On21 May, 2020

Chembakavallikalil (From "Oru Marubhoomi Kadha") Song Lyrics

Lyrics By : Rajeev Alunkal

ചെമ്പകവല്ലികളിൽ തുളൂമ്പിയ ചന്ദന മാമഴയിൽ
എന്തിനു വെറുതേ നനയുവതിന്നീ തങ്കനിലാവഴകേ
ചന്ദ്രനദിക്കരയിൽ തിളങ്ങണ പൊൻപിറയെപ്പോലെ
എന്തിനു നീയിന്നങ്ങനെയിങ്ങനെ മിന്നി മിനുങ്ങുന്നേൻ
പൂമരത്തണലിൽ തെന്നൽ പല്ലവി കേട്ടിട്ടോ
രാമുകിൽച്ചെരുവിൽ ശവ്വാൽക്കിളികൾ ചിലച്ചിട്ടോ
മണലാഴിത്തരിയിൽ വിരിയണ സ്വർണ്ണം കണ്ടിട്ടോ (ചെമ്പകവല്ലികളിൽ)

വെണ്ണക്കല്പ്പടവിൽ മിനുങ്ങണ മംഗള ചന്ദ്രികയിൽ
ചെണ്ടുമലർ വണ്ടുകളെ കണ്ടതില്ലെന്നോ
ആമ്പൽക്കാവുകളിൽ തുളിക്കണ അല്ലിയിളം കുളിരിൽ
പണ്ടിതിലേ പോയവരൊന്നും മിണ്ടിയില്ലെന്നോ
നറുതെന്നൽ നന്തുണിയിൽ നന്മകൾ മീട്ടി
അരയാലില കളിയൂഞ്ഞാലിൽ ഓർമ്മകൾ പാടി
അന്തിയ്ക്കാലവട്ട ചേലിലാടാം ആലോലം
നഗുമോ ഓ മു ഗനലേ നീനാജാലീ തെലിസീ.
സുനുനു സുനുനു സുനുനു സുനുനു. (ചെമ്പകവല്ലികളിൽ)

കള്ളക്കൗമാരം അലക്കിയ വെള്ളിവെയില്പ്പുഴയിൽ
ഇന്നലെകൾ നീന്തി വരും ചേലു കണ്ടെന്നോ
ചെല്ലത്താമ്പാളം ഒരുക്കിയ ചില്ലു കിനാവനിയിൽ
ഇത്തിരി നാൾ ഒത്തുണരാൻ കാത്തിരുന്നെന്നോ
നാടോടി പൂങ്കുയിലേ ഇക്കരെയാണോ
മനമാകെയും നിറനാണ്യങ്ങൾ തേടുകയല്ലോ
തങ്കത്താമരക്കിളി ആടുന്നേ ഓലോലം (ചെമ്പകവല്ലികളിൽ)

Chembakavallikalil (From "Oru Marubhoomi Kadha") Song Video

Leave a Reply